ചേതനയിൽ ദ്വിദിനക്യാന്പ് സമാപിച്ചു
1542345
Sunday, April 13, 2025 6:07 AM IST
തൃശൂർ: ചിയ്യാരത്തുള്ള ചേതന കോളജിൽ എൻഎസ്എസ് ദ്വിദിന ക്യാമ്പ് സമാപിച്ചു. വൈസ് പ്രിൻസിപ്പൽ വി. രന്യ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ വി.പി. അമൃത, അഡ്മിനിസ്ട്രേറ്റർ ടോണി, ഫിലിം ഡിപ്പാർട്ട്മെന്റ് ഹെഡ് സൂര്യ സോമൻ, ഗ്രാഫിക് ഡിസൈൻ ആൻഡ് അനിമേഷൻ ഹെഡ് കെ.എം. ആതിര എന്നിവർ പങ്കെടുത്തു. ഡോൺ ഡൊമിനിക് (മതിലകം ആർജിഎസ്എ ബ്ലോക്ക് കോ-ഓഡിനേറ്റർ), അഡ്വ. ഡെസ്സ്റ്റിൻ ജോ എന്നിവർ ക്ലാസെടുത്തു.