മതിൽമൂലയിൽ കാർ സ്കൂട്ടറുകളിലിടിച്ച് രണ്ടുപേർക്കു പരിക്കേറ്റു
1542335
Sunday, April 13, 2025 6:07 AM IST
മതിൽമൂല: മതിലകം മതിൽമൂലയിൽ നിയന്ത്രണംവിട്ട കാർ സ് കൂട്ടറുകളിൽ ഇടിച്ച് രണ്ടുപേർക്കു പരിക്കേറ്റു. ഇരുചക്രവാഹന യാത്രികരായ മതിൽമൂല തേർവീട്ടിൽ രാമുവിന്റെ മകൻ രമേശ് (40), പനങ്ങാട് ചിറയിൽ ഉണ്ണികൃഷ്ണന്റെ മകൻ വിവേക് (18) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് നാലോടെയായിരുന്നു അപകടം. എറണാകുളം ഞാറയ്ക്കൽ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കാർ ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് നിയന്ത്രണംവിട്ട് എതിരെ വന്ന സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ രമേശ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം പൂർണമായും തകർന്നിട്ടുണ്ട്.