കത്തോലിക്ക കോൺഗ്രസ് പ്രവർത്തകർ സന്ദർശിച്ചു
1542355
Sunday, April 13, 2025 6:07 AM IST
കുട്ടനെല്ലൂർ: മധ്യപ്രദേശിലെ ജബൽപുരിൽ ഹിന്ദുത്വ തീവ്രവാദികളുടെ അക്രമത്തിനിരയായ ഫാ. ഡേവിസ് ജോർജ് തേറാട്ടിലിന്റെ സഹോദരൻ ജോബിയുടെ വീട് കത്തോലിക്ക കോൺഗ്രസ് പ്രവർത്തകർ സന്ദർശിച്ചു.
പടവരാട് സെന്റ് തോമസ് പള്ളിയിലെ കത്തോലിക്കാ കോൺഗ്രസ് പ്രവർത്തകരാണ് സന്ദർശനംനടത്തി പിന്തുണ വാഗ്ദാനംചെയ്തത്. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി, കൈക്കാരൻ ജോഷി പൊട്ടക്കൽ, കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഡെന്നി കണ്ടനാടൻ, വൈസ് പ്രസിഡന്റ് ജോയ് ചെമ്മണ്ട, സെക്രട്ടറി ടോണി എടത്തുരുത്തിക്കാരൻ, രൂപത കൗൺസിൽ അംഗം പ്രഫ.വി.എ. വർഗീസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.