ലഹരിവിമുക്തി ചികിത്സാകേന്ദ്രവും ലഹരിക്കെതിരേയുള്ള വിമോചനസമരവും
1542368
Sunday, April 13, 2025 6:18 AM IST
തൃശൂർ: ജില്ലാ സഹകരണ ആശുപത്രിയിൽ ലഹരിവിമുക്തി ചികിത്സാകേന്ദ്രവും ലഹരിക്കെതിരേയുള്ള വിമോചനസമരവും കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് ടി.കെ. പൊറിഞ്ചു, വൈസ് പ്രസിഡന്റ് ഇ. സത്യഭാമ, ഡയറക്ടർ പി.ബി. മൊയ്തു, മെഡിക്കൽ സൂപ്രണ്ട് ഡോ.കെ. രാമദാസ്, ഡോ. വിപിൻ ജോർജ്, ഡോ. നിധിൻ മുരളി, ഡോ. ഗീതു രാമദാസ്, ഡോ. ഹണി ചാക്കോ എന്നിവർ പ്രസംഗിച്ചു.