അനധികൃതമായി മാലിന്യം കുഴിച്ചുമൂടി: കോൺഗ്രസ് പ്രതിഷേധം
1542356
Sunday, April 13, 2025 6:07 AM IST
ഒല്ലൂർ: പുതിയ ഒല്ലൂർ സോണൽ ഓഫിസ് കെട്ടിടം വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ കോർപറേഷനിലെയും സമീപപ്രദേശങ്ങളിലെയും മാലിന്യം അനധികൃതമായി ഒല്ലൂർ സോണൽ ഓഫീസിനു സമീപം കുഴിച്ചുമൂടിയതിനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
കോൺഗ്രസിന്റെ പ്രതിഷേധത്തെ തുടർന്ന് സോണൽ ഓഫീസ് കോമ്പൗണ്ട് പരിസരവും സമീപത്തെ തണ്ണീർത്തടവും മാലിന്യം ഉപയോഗിച്ച് നികത്തുന്നത് തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് കോർപറേഷന്റെ നേതൃത്വതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്തു.
കോൺഗ്രസ് നേതാക്കളായ അഡ്വ. ഷാജി കോടങ്കണ്ടത്ത്, സജീവൻ കുരിയച്ചിറ, ശശി പോട്ടയിൽ, ആനന്ദ് മൊയലൻ, സന്ദീപ് സഹദേവൻ, രാജീവ് മങ്ങാട്ട് എന്നിവർ നേതൃത്വംനൽകി.