പെട്ടിഓട്ടോ ഇടിച്ച് കാൽനടയാത്രികൻ മരിച്ചു
1542146
Saturday, April 12, 2025 10:44 PM IST
എരുമപ്പെട്ടി: പാഴിയോട്ടുമുറിയിൽ പെട്ടിഓട്ടോറിക്ഷയിടിച്ച് കാൽ നടയാത്രക്കാരന് ദാരുണാന്ത്യം. പാഴിയോട്ടുമുറി സ്വദേശി കുളങ്ങര ഡേവിസ്(46) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 9.30 ഓടെ പാഴിയോട്ടുമുറി സെന്ററിൽ വച്ചാണ് അപകടം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ഡേവിസിനെ ടാങ്കിൽ വെള്ളം കയറ്റി വന്ന പെട്ടിഓട്ടോ പിറകിലൂടെ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഡേവിസിനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.