കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു
1542349
Sunday, April 13, 2025 6:07 AM IST
പറപ്പൂർ: ക്രൈസ്തവ സഭയ്ക്കും ക്രൈസ്തവവിശ്വാസത്തിനുമെതിരേ നടക്കുന്ന ആക്രമണങ്ങൾക്കെതിരേ പറപ്പൂർ സെന്റ് ജോൺ നെപുംസ്യാൻ ഫെറോന ദേവാലയത്തിലെ കത്തോലിക്ക കോൺഗ്രസ് സംഘടന പ്രതിഷേധിച്ചു.
ജബൽപുരിൽ വൈദികനുനേരെയുണ്ടായ ആക്രമണം ഇന്ത്യയിലെ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നടപടിയാണെന്ന് പ്രതിഷേധസംഗമം ഉദ്ഘാടനംചെയ്ത് വികാരി ഫാ. സെബി പുത്തൂർ പറഞ്ഞു. അസി. വികാരി ക്രിസ്റ്റോ മഞ്ഞളി, ട്രസ്റ്റിമാരായ പി.ആർ. ജോസഫ്, ഫ്രാൻസിസ് നീലങ്കാവിൽ, സി.വി. ഇനാശു, പി.വി. ജോസ്, കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് പി.ഡി. ടോണി എന്നിവർ സംസാരിച്ചു.