ക്ഷേത്രങ്ങളിൽ അത്തം കൊടികുത്ത്
1541920
Saturday, April 12, 2025 1:49 AM IST
ചേർപ്പ്: പെരുവനം, ആറാട്ടുപുഴ പൂരങ്ങൾക്ക് സമാപ്തികുറിച്ച് ചേർപ്പ്, ചാത്തക്കുടം, ഊരകത്തമ്മ തിരുവടി ക്ഷേത്രങ്ങളിൽ അത്തം കൊടികുത്ത് നടന്നു.
ക്ഷേത്രങ്ങളിൽ പൂരത്തോടനുബന്ധിച്ച് ഉയർത്തിയ താൽക്കാലിക കൊടിമരം ആന പിഴുതെടുത്തു വിവിധ ഭാഗങ്ങളിൽകൊണ്ടിട്ടു.
ചേർപ്പ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക് പി.മാരാരുടെ നേതൃത്വത്തിൽ മേളം നടന്നു.