സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ് ഇന്ന്
1542332
Sunday, April 13, 2025 6:07 AM IST
കടുപ്പശേരി: സെന്റ്് വിന്‍സന്റ്് ഡി. പോള്‍ സംഘടനയുടെയും കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ കടുപ്പശേരി ഇടവക പാരിഷ് ഹാളില്‍ ഇന്നു രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സൗജന്യ കേള്‍വി (ഓഡിയോളജി), ഇഎന്‍ടി (ചെവി, തൊണ്ട, മൂക്ക്) മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഇഎന്‍ടി വിഭാഗം ഡോ. ജോസഫും തൃശൂര്‍ ദയ ഹോസ് പിറ്റല്‍ (ഓഡിയോളജി) കേള്‍വി വിഭാഗവും മെഡിക്കല്‍ ക്യാമ്പില്‍ പരിശോധന നടത്തും.
ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉള്ളവര്‍ക്ക് കേള്‍വി സഹായി ഉപകരണം സൗജന്യമായി നല്‍കും. രാവിലെ ഒന്‍പതിന് ഫാ. ജോമിന് ചെരടായി മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ആരോഗ്യപരിപാലനത്തെക്കുറിച്ച് ലയണ്‍സ് ക്ലബ് - മെഡിക്കല്‍ ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി ബോധവത്്കരണ ക്ലാസ് നയിക്കും. സെന്റ് വിന്‍സന്റ്് ഡി പോള്‍ സംഘടന പ്രസിഡന്റ് ബിജു കൊടിയന്‍ അധ്യക്ഷത വഹിക്കും.