പറവട്ടാനി വിമലനാഥ ഇടവകയിൽ ലഹരിക്കെതിരേ പ്രതിജ്ഞയും സന്ദേശവും
1542348
Sunday, April 13, 2025 6:07 AM IST
പറവട്ടാനി: വിമലനാഥ ഇടവകയിലെ ഭക്തസംഘടന എകോപന സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരേ പ്രതിജ്ഞയും സന്ദേശവും റവ. ഡോ. റോയി മൂക്കൻ ഉദ്ഘാടനം ചെയ്തു.
എകോപന സമിതി പ്രസിഡന്റും കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റുമായ സി.ജെ. ജെയിംസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ. റോസി, ട്രസ്റ്റി ഡോ. ജോസഫ് ജേക്കബ്, ഷാജു കോട്ടപറമ്പിൽ, കേന്ദ്ര സമിതി പ്രസിഡന്റ് സേവ്യർ കണ്ണനായ്ക്കൽ, പാസ്റ്റർ കൗൺസിൽ അംഗം വിൻസെന്റ് നെല്ലിശേരി, എൽസി പോൾ, കെ.എൽ. ജോഷി, ആന്റണി കൊഴുക്കുള്ളി, ജോജോ ചേർപ്പ് ക്കാരൻ, പി.സി. കുരിയപ്പൻ, ജെസി പടവൻ എന്നിവർ നേതൃത്വം നൽകി. തൃശൂർ അതിരൂപത കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിലർ സെബാസ്റ്റ്യൻ നടയ്ക്കലാൻ നന്ദി പറഞ്ഞു.