കൃഷിനശിപ്പിക്കുന്ന 17 പന്നികളെ വെടിവച്ചുകൊന്നു
1542370
Sunday, April 13, 2025 6:18 AM IST
അവണൂര്‍: ഗ്രാമപഞ്ചായത്തിലെ ജനവാസമേഖലയില്‍ കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ അംഗീകൃത ഷൂട്ടര്‍ സംഘം വെടിവച്ചു കൊന്നു.
20 അംഗ വേട്ടസംഘം ഇന്നലെ പുലര്‍ച്ചെ മുതല്‍ വൈകീട്ട് 6.30വരെ നടത്തിയ വേട്ടയില്‍ 17 പന്നികളെയാണു വെടിവച്ചുകൊന്നത്. ആറു വേട്ടപ്പട്ടികളുമായാണു സംഘം എത്തിയത്. ചത്ത പന്നികളെ തങ്ങാല്ലൂരിലെ ഒഴിഞ്ഞ പറമ്പില്‍ സംസ്കരിച്ചു.