"ശുചിത്വസാഗരം സുന്ദര തീരം'പദ്ധതിയുടെ രണ്ടാംഘട്ട യജ്ഞത്തിന് ജില്ലയിൽ തുടക്കം
1542334
Sunday, April 13, 2025 6:07 AM IST
കൂളിമുട്ടം: മത്സ്യസമ്പത്തിന്റെ വികസനവും തീരസംരക്ഷണവും ലക്ഷ്യമിട്ട് കടലും കടൽതീരവും പ്ലാസ്റ്റിക് വിമുക്തമാക്കി സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന "ശുചിത്വസാഗരം സുന്ദരതീരം' പദ്ധതിയുടെ രണ്ടാംഘട്ട ഏകദിന പ്ലാസ്റ്റിക് നിർമാർജന യജ്ഞത്തിന് ജില്ലയിൽ തുടക്കം.
ജില്ലയിൽ 54 കിലോമീറ്റർ ദൈർഘ്യമുള്ള അഴീക്കോട് മുതൽ ചാവക്കാട് വരെയുള്ള തീരപ്രദേശത്തെ തെരഞ്ഞെടുത്ത 51 ആക്ഷൻ പോയിന്റുകളിലാണ് ഏകദിന പ്ലാസ്റ്റിക് നിർമാർജനയജ്ഞം നടപ്പിലാക്കിയത്. മത്സ്യത്തൊഴിലാളികൾ, ബോട്ട് ഉടമകൾ, മറ്റ് സന്നദ്ധസംഘടനകൾ, രാഷ്ട്രീയപ്രവർത്തകർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, സാഫ്, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, യുവജന സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെയായിരുന്നു യജ്ഞത്തിന്റെ പൂർത്തീകരണം.
മതിലകം പൊക്ലായി ബീച്ചിൽ നടന്ന ജില്ലാതല ഉദ്ഘാടനം ഇ.ടി. ടൈസൺ എംഎൽഎ നിർവഹിച്ചു. മതിലകം പഞ്ചായത്ത് പ്രസിഡന്റ്് സീനത്ത് ബഷീർ അധ്യക്ഷയായി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായിരുന്നു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് കമ്മീഷണർ എച്ച്. സലിം, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ് ടി.കെ. ചന്ദ്രബാബു, മതിലകം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹഫ്സ ഒഫൂർ, മതിലകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. രാജു, വികസനകാര്യ സ്റ്റാൻഡിം ഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ ഹരിലാൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. പ്രേമാനന്ദൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ. കെ. ബേബി, ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, കെ.എസ്. ജയ, റീജണൽ ഫിഷറീസ് അസി. ഡയറക്ടർ പി.എസ്. ശിവപ്രസാദ്, മതിലകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ്. രാംദാസ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജെ.എസ്. സിന്ധു, ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടർ പി.ഡി. ലിസി എന്നിവർ പ്രസംഗിച്ചു.
സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ ടി.ഡി. അശ്വിനി, നാഷണൽ റോളർ സ്കേറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ച സി.എസ്. അമയ എന്നിവരെ ആദരിച്ചു.