കെ.എം. മാണി സ്മൃതിസംഗമം
1542331
Sunday, April 13, 2025 6:07 AM IST
കൊരട്ടി: കേരളത്തിന്റെ അടിസ്ഥാന വികസനത്തിന്റെ ശിലപാകിയ ജനനായകനും സാധാരണക്കാരന്റെയും കർഷകരുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച വികസനാത്മക പൊതുപ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയുമാണ് കെ.എം. മാണിയെന്ന് കേരള കോൺഗ്രസ് - എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡെന്നിസ് കെ. ആന്റണി അഭിപ്രായപ്പെട്ടു. കൊരട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ.എം. മാണി സ്മൃതിസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് പി.ബി. രാജു അധ്യക്ഷത വഹിച്ചു. മനോജ് നാല്പാട്ട്, പോൾ അരിമ്പിളളി, ജിനോ പ്ലാശേരി, ബേബി തെക്കൻ, ജോണി പറമ്പി, ഡേവിസ് പുലിക്കോട്ടിൽ, ഡേവിസ് പള്ളിപ്പാടൻ, മെൽവിൻ ഡേവിസ്, യോഹന്നാൻ കുന്നുംപുറം എന്നിവർ പ്രസംഗിച്ചു.