ലോറിയുടമകളുടെ പ്രതിഷേധം; ടോൾബൂത്ത് തുറന്ന് വാഹനങ്ങൾ വിട്ടു
1542574
Monday, April 14, 2025 12:56 AM IST
പാലിയേക്കര: ടോൾപ്ലാസയിൽ ലോറിയുടമകളുടെ പ്രതിഷേധം. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
പാലിയേക്കരയിലെ ടോൾപിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ല ലോറി ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. ദേശീയപാതയിൽ പ്രതിഷേധവുമായെത്തിയ ലോറിയുടമകൾ ടോൾബൂത്തുകളിൽ കയറി ബാരിക്കേഡുകൾതുറന്ന് വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. വിഷു അവധിയെ തുടർന്ന് ടോൾപ്ലാസയിൽ വലിയ വാഹനത്തിരക്കുള്ള സമയമായിരുന്നു ഇത്.
ടോൾപ്ലാസ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പുതുക്കാട് പോലീസ് സ്ഥലത്തെത്തി. പ്രതിഷേധക്കാരെ ടോൾബൂത്തുകളിൽനിന്ന് നീക്കുകയും രണ്ടുപേരെ കൊണ്ടുപോവുകയുംചെയ്തു. രണ്ടുപേർ ഓടിരക്ഷപ്പെട്ടു.