ഇൻകം ടാക്സ് ചെന്നൈ ജേതാക്കൾ
1542582
Monday, April 14, 2025 12:56 AM IST
കയ്പമംഗലം: എടത്തിരുത്തി നവകിരൺ ആർട്സ് ആൻഡ് സ് പോ ർട്സ് ക്ലബ്ബിന്റെ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിൽ ഇൻകം ടാക്സ് ചെന്നൈ ജേതാക്കളായി.
വാശിയേറിയ ഫൈനൽ മത്സരത്തിൽ എതിരില്ലാതെ മൂന്ന് സെറ്റുകൾക്ക് ഇന്ത്യൻ ആർമിയെയാണ് പരാജയപ്പെടുത്തിയത്.
സി.പി. ട്രസ്റ്റ് ചെയർമാനും ഇന്ത്യ - ആഫ്രിക്ക ട്രേഡ് കമ്മീഷണറുമായ സി.പി. സാലിഹ് സമ്മാനദാനം നിർവഹിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അധ്യക്ഷനായി. ഇ.ടി. ടൈസൺ എംഎൽഎ മുഖ്യാതിഥിയായി. ക്ലബ് പ്രസിഡന്റ് പ്രശോഭിതൻ മുനപ്പിൽ, സെക്രട്ടറി പി.ആർ. ശ്രീനിവാസൻ, മുൻ വോളിബോൾ താരങ്ങളായ ഗോപിദാസ്, പ്രചോദ് പണിക്കശേരി, അൻവർ ഹുസൈൻ, ഷിറാസ് കാവുങ്ങൽ, ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു.