അങ്കണവാടിയിൽ വിഷു ആഘോഷം
1542343
Sunday, April 13, 2025 6:07 AM IST
അരിമ്പൂർ: ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടിയിൽ വിഷു ആഘോഷങ്ങൾ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ജി. സജീഷ് അധ്യക്ഷതവഹിച്ചു. കുട്ടികൾക്കായി വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുക്കട്ടയും ഒരുക്കി.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, ടി.കെ. രാമകൃഷ്ണൻ, വി.കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ മുഖ്യാതിഥികളായി.
വാർഡ് മെമ്പറും അങ്കണവാടി വർക്കറുമായ സലിജ സന്തോഷ്, ഹെൽപ്പർ സീന, കോ-ഓര്‍ഡിനേറ്റർ കെ.കെ. സുകുമാരൻ, വയോജന ക്ലബ് സെക്രട്ടറി ലില്ലി റാഫേൽ, പ്രസിഡന്റ് സുകുമാരൻ കടുവാതുക്കൽ, കെ.ആർ. ബാബുരാജ്, സരോജിനി നാരായണൻ, ഷൈജു കുട്ടപ്പൻ, സന്ധ്യ കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.