മച്ചാട് പള്ളിയിൽ രോഗീബന്ധു സംഗമം സംഘടിപ്പിച്ചു
1542577
Monday, April 14, 2025 12:56 AM IST
പുന്നംപറമ്പ്: മച്ചാട് പള്ളിയിൽ രോഗീബന്ധു സംഗമം സംഘടിപ്പിച്ചു.
മച്ചാട് സെന്റ് ആന്റണീസ് ഇടവകാതിർത്തിയിലെ മുഴുവൻ കിടപ്പുരോഗികളെയും മറ്റുരോഗികളെയും അവരുടെ ബന്ധുക്കളെയും ഉൾപ്പെടുത്തിയാണ് രോഗീബന്ധു സംഗമംസംഘടിപ്പിച്ചത്. പിയാത്ത പെയിൻ ആന്‍ഡ് പാലിയേറ്റീവ് സംഘടനയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഇടവക വികാരി ഫാ. ആന്റോ ഒല്ലൂക്കാരന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയും അനുബന്ധപ്രാർഥനകളുംനടന്നു. സ്നേഹവിരുന്നുമുണ്ടായി.
ചടങ്ങുകൾക്ക് മദർ സിസ്റ്റർ സെലസ്റ്റി, ഡെന്നി തോമസ്, വി.ടി. ജിനോ, യാക്കോബ് പുത്തൂർ, ബീന ജോൺസൻ, സിബി സജി തുടങ്ങിയവർ നേതൃത്വംനൽകി.