മണലിപ്പുഴയിൽ മരിച്ചനിലയിൽ
1542536
Sunday, April 13, 2025 11:42 PM IST
തൃക്കൂർ: മണലിപ്പുഴയിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. തൃക്കൂർ കോനിക്കര സ്വദേശി തെക്കുംപീടിക കൊച്ചാപ്പു മകൻ ജോർജ്(64) ആണ് മരിച്ചത്. തൃക്കൂർ പാലത്തിനു താഴെ രാവിലെ മീൻ പിടിക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്.
പിന്നീട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പുതുക്കാട് പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തു. ഓർമക്കുറവുള്ള ജോർജ് പുഴയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം നടത്തി. മാതാവ്: മേരി. സഹോദരങ്ങൾ: ജോസഫ്, ജോൺസൻ, അൽഫോൻസ.