ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
1542337
Sunday, April 13, 2025 6:07 AM IST
ചാലക്കുടി: പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. അതിരപ്പിള്ളി വെറ്റിലപ്പാറ പുല്ലാർകാട്ടിൽ വീട്ടിൽ അജയ(42) നെയാണ് മലക്കപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.
ഷോളയാർ മയിലാടുംപാറയിൽവച്ച് ഫോറസ്റ്റുകാർ സഞ്ചരിച്ചിരുന്ന ഡിപ്പാർട്ട്മെന്റ് ജീപ്പിൽ സ്വന്തം വാഹനം കൊണ്ടിടിച്ച് തടഞ്ഞു നിർത്തി ഫോറസ്റ്റ് വാഹനത്തിലുണ്ടായിരുന്ന ഭാര്യയെ പിടിച്ചു നിർത്തി കൈയ്യിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് കഴുത്തിനുനേരെ വീശി കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഫോ റസ്റ്റ് വാഹനത്തിനു കേടുപാടുകൾ വരുത്തിയതിനുമാണ് കേസ്്.
അന്വേഷണ സംഘത്തിൽ മലക്കപ്പാറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എച്ച്.എൽ. സജീഷ്, എസ്ഐമാരായ താജുദ്ദീൻ, കെ. കെ. ഷാജു, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാംകുമാർ, രതീഷ്, അനിൽ എന്നിവരും ഉണ്ടായിരുന്നു.