ലഹരിക്കെതിരേ ക്രൈസ്തവ യുവജനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: മന്ത്രി ആര്. ബിന്ദു
1542580
Monday, April 14, 2025 12:56 AM IST
ഇരിങ്ങാലക്കുട: ലഹരി വിമുക്ത സമൂഹത്തിനായി ക്രൈസ്തവ യുവജനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരവും പ്രശംസനീയവുമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ നടത്തുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ഇരു ചക്രവാഹന റാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ലഹരിയുടെ ഉപയോഗം കാന്‍സര്‍ രോഗത്തെപ്പോലെ മനുഷ്യനെയും സമൂഹത്തെയും മരണത്തിലേക്കു നയിക്കുകയാണ്. യുവജനങ്ങളുടെ മനസും മസ്തിഷ്കവും മരവിപ്പിച്ചും കര്‍മശേഷിയും ഊര്‍ജസ്വലതയും സര്‍ഗശേഷിയും കെടുത്തിക്കൊണ്ടും സാമൂഹ്യവിരുദ്ധ സ്വഭാവത്തിലേക്കു നയിക്കുയാണ്.
ലഹരിയുടെ ഉപയോഗംവഴി സാമൂഹിക പ്രതിബന്ധതയില്ലാത്ത യുവജനങ്ങളായി മാറുന്നതായാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനെ പ്രതിരോധിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അതിനായി ലഹരിക്കെതിരെ ഒറ്റക്കെട്ടായി നാം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. ഇന്നസെന്റ് സോണറ്റ് മുഖ്യാതിഥിയായിരുന്നു. കത്തീഡ്രല്‍ അസി. വികാരി ഫാ. ഓസ്റ്റിന്‍ പാറക്കല്‍ എന്നിവര്‍ പ്രസംഗി ച്ചു.
ഇരിങ്ങാലക്കുട നഗരസഭ ഓഫീസിനു മുന്നില്‍ നിന്നും ആരംഭിച്ച ഇരുചക്ര വാഹനറാലി ബസ് സ്റ്റാൻഡ്, ഠാണ ജംഗ്ഷന് വഴി കത്തീഡ്രല്‍ അങ്കണത്തില്‍ സമാപിച്ചു.