വൈദികർക്കു മർദനം: കോടന്നൂർ ഇടവക പ്രതിഷേധിച്ചു
1542350
Sunday, April 13, 2025 6:07 AM IST
കോടന്നൂർ: ജബൽപുരിൽ വൈദികർക്കു മർദനമേറ്റ സംഭവത്തിൽ കോടന്നൂർ സെന്റ് ആന്റണീസ് പള്ളി പൊതുയോഗവും പ്രതിനിധി യോഗവും പ്രതിഷേധിച്ചു.
ഒറീസയിലെ ബെർഹാംപൂർ രൂപതയിലെ ലൂർദ് മാത പള്ളിയിൽ പോലീസ് പ്രവേശിച്ചു വികാരിയച്ചനെയും സഹവികാരിയെയും മർദിച്ചതിൽ കോടന്നൂർ പള്ളി വികാരി ഫാ. ആന്റണി ആലുക്ക പ്രതിഷേധിച്ചു. പ്രമേയം അവതരിപ്പിച്ചു.
കത്തോലികർക്കുനേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ചു നടത്തുകൈക്കാരൻ സന്തോഷ് മാടവന, പ്രതിനിധി യോഗം സെക്രട്ടറി ഷിബി ജോസഫ്, കേന്ദ്ര സമിതി കൺവീനർ ആന്റണി തറയിൽ, ജൂബിലി കൺവീനർ സിജോ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.