കോൺഗ്രസ് ഭരണസമിതികൾ തിരികെവരണം: ജോസഫ് ടാജറ്റ്
1542581
Monday, April 14, 2025 12:56 AM IST
ചാലക്കുടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതി തിരികെ വരണമെന്നാണു നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ. ജോസഫ് ടാജറ്റ്. പരിയാരം ബ്ലോക്ക് കോൺഗ്രസ് നേതൃത്വയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിണറായി ഭരണത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങൾ വെട്ടിക്കുറച്ചു വികസനം താറുമാറാക്കിയ കാലമാണു കടന്നുപോയത്. എല്ലാ മേഖ ലകളിലും ജനങ്ങൾ പൊറുതിമുട്ടിക്കഴിയുമ്പോൾ അവരുടെ രക്ഷയ്ക്കായി എത്തേ ണ്ട ഉത്തരവാദിത്വം കോൺഗ്രസിനാണെന്നാണു ജനങ്ങൾ ചിന്തിക്കുന്നതെന്നും അതിനായി കോൺഗ്രസ് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഡിസിസി പ്രസിഡന്റ് ഒാർമിപ്പിച്ചു.
ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ്് വി.ഒ. പൈലപ്പൻ അധ്യക്ഷത വഹിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, എം.പി. വിൻസന്റ്്്, എം.ടി. ഡേവിസ്, സി.ജി. ബാലചന്ദ്രൻ, കെ. ജെയിംസ് പോൾ, പി.കെ. ഭാസി, പി.കെ. ജേക്കബ്, മേരി നളൻ, ഒ.എസ്. ചന്ദ്രൻ, സി. ശ്രീദേവി, കെ.പി. ജെയിംസ്, ജോണി പുല്ലൻ തുങ്ങിയവർ പ്രസംഗിച്ചു.