കൊ​ടു​ങ്ങ​ല്ലു​ർ: ശ്രീ ​കു​രും​ബക്കാവ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ഇ​ന്നലെ ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വി ക്ഷേ​ത ദേ​ശ​ക്കാ​ർ പ​ര​മ്പ​രാ​ഗ​ത​മാ​യി ന​ട​ത്തിവ​രാ​റു​ള്ള അ​ചാ​രാനു​ഷ്ഠാ​ന​ങ്ങ​ൾ ന​ട​ത്തി.​ രാ​വി​ലെ കൊ​ടു​ങ്ങ​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന 13 ക​ര​ക​ളു​ടെ സം​ഘ​ട​ന​യാ​യ ശ്രീ​ദേ​വി വി​ലാ​സം ഹി​ന്ദു​മ​ത ക​ൺ​വ​ൻ​ഷ​ൻ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ, ക​ര​നാ​ഥ​ൻ​മാ​ർ, ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ, ക്ഷേ​ത്രപൂ​ജാ​രി​മാ​ർ, ക്ഷേ​ത്രകാ​രാ​യ്മ അ​വ​കാ​ശി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് കി​ഴിപ്പ​ണ​വും പ​ട്ടു​ട​യാ​ടയും കൊ​ടു​ങ്ങ​ല്ലൂരമ്മ​യ്ക്ക് സ​മ​ർ​പ്പി​ച്ചു.

ശേ​ഷം ക്ഷേ​ത്ര അ​വ​കാ​ശി​ക​ളാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ കോ​വി​ല​ക​ത്തെ രാ​ജ​പ്ര​തി​നി​ധി സു​രേ​ന്ദ്ര വ​ർ​മരാ​ജ​യ്ക്ക് ചെ​ട്ടി​കു​ള​ങ്ങ​ര ശ്രീ​ദേ​വി വി​ലാ​സം ഹി​ന്ദുമ​ത ക​ൺ​വ​ൻ​ഷ​ൻ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ബി. ​ഹ​രി​കൃ​ഷ്ണ​ൻ കാ​ഴ്ചക്കുല​യും ദ​ക്ഷി​ണ​യും സെ​ക്ര​ട്ട​റി എം.​ മ​നോ​ജ്കു​മാ​ർ വ​സ്ത്ര​വും ന​ൽ​കി. ക​ര​ക്കാ​ർ അ​മ്മ​യു​ടെ അ​പ​ദാ​ന​ങ്ങ​ൾ വാ​ഴ്ത്തി​യു​ള്ള കു​ത്തി​യോ​ട്ട പാ​ട്ടു​ക​ൾ പാ​ടി. കൊ​ടു​ങ്ങ​ല്ലൂ​ര​മ്മ ചെ​ട്ടി​കു​ള​ങ്ങ​ര അ​മ്മ​യു​ടെ മാ​താ​വാ​യാ​ണ് സ​ങ്ക​ൽ​പ്പി​ക്കു​ന്ന​ത്.

സ്വീ​ക​ര​ണ​ച്ച​ട​ങ്ങു​ക​ൾ​ക്കു ക​ൺ​വ​ൻ​ഷ​ൻ ട്ര​സ്റ്റ് ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി ജി.​ സ​തീ​ഷ്, ട്ര​ഷ​റ​ർ പി. ​രാ​ജേ​ഷ്, ക്ഷേ​ത്ര അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ അ​ഖി​ൽ ജി. കൃ​ഷ്ണ​ൻ, ക്ഷേ​ത്ര സം​ബ​ന്ധി ജെ. ​മ​ധു​കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ, ക​ര​നാ​ഥ​ൻ​മാ​രും നേ​തൃ​ത്വം ന​ൽ​കി. അ​തി​നു‌ശേ​ഷം മ​റ്റു ക്ഷേ​ത്ര​ങ്ങ​ളി​ലെ ദ​ർ​ശ​ന​ത്തി​നു ശേ​ഷം അ​മ്മ​യു​ടെ ദാ​രു‌വി​ഗ്ര​ഹ​ത്തി​ന് ത​ടി ന​ൽ​കി​യ ആ​റ​ൻ​മു​ള തോ​ട്ട​ത്തി​ൽ മ​ണ്ണി​ൽവീ​ട്ടി​ൽ എ​ത്തി​ച്ചേ​ർ​ന്നു. ആ​റ​ൻ​മു​ള ക്ഷേ​ത്ര​ത്തി​ലെ ദീ​പാ​രാ​ധ​ന ദ​ർ​ശ​ന​ത്തി​നുശേ​ഷം സം​ഘം രാ​ത്രി​യോ​ടെ ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ തി​രി​ച്ചെ​ത്തി.