മത്സ്യബന്ധനത്തിനിടെ തൊഴിലാളി മരിച്ചു
1542535
Sunday, April 13, 2025 11:42 PM IST
ചാവക്കാട്: മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട മത്സ്യത്തൊഴിലാളി ആശുപത്രിയിൽ മരിച്ചു. കടപ്പുറം കുറിയൻ പുരക്കൽ മുഹമ്മദ് അബ്ദുൽ ഖാദർ മകൻ ഷാഫി(51)യാണ് ഇന്നലെ മരിച്ചത്. കൂട്ടായി സ്വദേശിയുടെ ജീലാനി വള്ളത്തിലെ തൊഴിലാളിയായിരുന്നു.
മത്സ്യബന്ധനത്തിനിടെ ശനിയാഴ്ച വൈകീട്ട് മന്ദലാംകുന്ന് ആഴക്കടലിൽ വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ചെറുവള്ളത്തിൽ കരയിൽ എത്തിച്ച് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ, ഫാസില.