സര്‍ക്കിള്‍ സഹകരണ യൂണിയനുകളുടെ സഹകരണ എക്സ്പോ 2025
1542339
Sunday, April 13, 2025 6:07 AM IST
ഇരിങ്ങാലക്കുട: മുകുന്ദപുരം, കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയനുകളുടെ നേതൃത്വത്തില്‍ സഹകരണ എക്സ്പോ 2025 ന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കുട്ടംകുളം മൈതാനത്തുനിന്ന് ആരംഭിച്ച് പൂതംകുളം മൈതാനത്ത് അവസാനിച്ചു. സംസ്ഥാന സഹകരണ യൂണിയന് ഭരണസമിതി അംഗം ലളിത ചന്ദ്രശേഖരന് സഹകരണപതാക കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് അഡ്വ. എം. ബിജുകുമാറിന് കൈമാറി വിളംബര ജാഥ ഉദ്ഘാടനം ചെയ്തു.
മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് കണ്‍വീനര്‍ കെ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. സുരേഷ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എ.എസ്. ജിനി, ചാലക്കുടി അസി. രജിസ്ട്രാര്‍ എ.ജെ. രാജി എന്നിവര്‍ പ്രസംഗിച്ചു.