ആരോഗ്യ പരിശോധന കേന്ദ്രം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും
1542372
Sunday, April 13, 2025 6:18 AM IST
തൃശൂർ: കല്യാണ് സിൽക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്റെ പത്നിയുടെ സ്മരണയ്ക്കായി രൂപീകരിച്ചിട്ടുള്ള ജാനകി പട്ടാഭിരാമൻ സ്മൃതി ട്രസ്റ്റിന്റെ സൗജന്യ ആരോഗ്യ പരിശോധനാ കേന്ദ്രം ഇന്ന് വൈകീട്ട് 3.30 ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ, മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എംഎൽഎ, കല്യാണ് ജ്വല്ലേഴ്സ് എംഡി ടി.എസ്. കല്യാണരാമൻ തുടങ്ങിയവർ പങ്കെടുക്കുമെന്നും മാനേജിംഗ് ട്രസ്റ്റി ടി.എസ്. പട്ടാഭിരാമൻ അറിയിച്ചു.
കല്യാണ് ഗ്രൂപ്പ് സാരഥി ടി.കെ. സീതാരാമയ്യരുടേയും പത്നി എച്ച്.കെ. നാരായണിയമ്മാളുടേയും സ്മരണയ്ക്കായി പുഷ്പഗിരിയിൽ നിർമിച്ചിട്ടുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രം പ്രാരംഭഘട്ടത്തിൽ ആഴ്ചയിൽ രണ്ടുദിവസം പ്രവർത്തിക്കും.
സൗജന്യ ചികിത്സയ്ക്കു പുറമേ സാന്പത്തികമായി പിന്നോക്കംനിൽക്കുന്ന മഞ്ഞ, റോസ് കാർഡ് ഉടമകൾക്ക് മരുന്നുകളും സൗജന്യമായി നൽകും.