ആനയെത്തിയില്ല: ഭക്തർ പ്രതിഷേധിച്ചു
1541921
Saturday, April 12, 2025 1:49 AM IST
മണ്ണുത്തി: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള നെട്ടിശേരി ധർമശാസ്ത ക്ഷേത്രത്തിലെ തറയ്ക്കൽ പൂരത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പിന് ആന എത്താൻ വൈകിയത് പ്രതിഷേധത്തിനിടയാക്കി.
ദേവസ്വം കൗണ്ടർ ഓഫിസിന് മുന്നിൽ ഭക്തർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പെരുവനം, ആറാട്ടുപുഴ പൂരത്തിലെ പ്രധാനപങ്കാളിയായ ക്ഷേത്രമാണ് നെട്ടിശേരി ക്ഷേത്രം. ക്ഷേത്രത്തിൽ വെള്ളിയാഴ്ച മൂന്നുമണിക്ക് നടക്കേണ്ട അത്തം കൊടികുത്ത് ചടങ്ങിനു അഞ്ച് ആനകള്‍ എത്താത്തതിനാൽ മണിക്കൂറുകളോളം വൈകി. ഇതേ തുടർന്ന് ഭക്തർ ദേവസ്വം കൗണ്ടർ തുറക്കാൻ അനുവദിക്കാതെ കൗണ്ടറിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ അനാസ്ഥയാണ് എഴുന്നള്ളിപ്പ് വൈകാൻ ഇടയാക്കിയതെന്ന് ഭക്തര്‍ പറഞ്ഞു.