മുപ്പിട്ടു ഞായർ തിരുനാൾ ഇന്ന് ആഘോഷിക്കും
1542352
Sunday, April 13, 2025 6:07 AM IST
പാലയൂർ: മാർ തോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർ തോമാശ്ലീഹായുടെ മുപ്പിട്ടു ഞായർ തിരുനാളും ഓശാന ഞായറും ഇന്ന് സംയുക്തമായി ആഘോഷിക്കും.
ഇന്നലെനടന്ന തിരുകർമങ്ങൾക്കും തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കലിനും ആർച്ച്പ്രിസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴ, ഫാ. ക്ലിന്റ് പാണേങ്ങാടൻ എന്നിവർ കാർ മികരായിരുന്നു. ഇന്നുരാവിലെ 6.30ന് തളിയക്കുളം കപ്പേളയിൽ കുരുത്തോല വെഞ്ചരിപ്പ് വിതരണം, പള്ളിയിലേക്ക് പ്രദക്ഷിണം തുടർന്ന് ആഘോഷമായ ദിവ്യബലി. 8.30ന് നേർച്ചക്കഞ്ഞി വിതരണം, കുട്ടികളുടെ ചോറൂണ്. 10ന് വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് മൂന്നിന് തളിയക്കുളം കപ്പേളയിൽ സമൂഹമാമോദീസ, ദിവ്യബലി, പ്രദക്ഷിണം. 5.30ന് വിശുദ്ധ കുർബന.