ചാലക്കുടി പ്രസ്ക്ലബ് സ്മൃതിസംഗമം നടത്തി
1542578
Monday, April 14, 2025 12:56 AM IST
ചാലക്കുടി: പ്രസ് ക്ലബ് സ്മൃതി സംഗമവും പുരസ്കാര വിതരണവും നടത്തി. ഗവ.ചീഫ് വിപ്പ് പ്രഫ. എൻ. ജയരാജ് ഉദ്ഘാടനം ചെയ് തു. പ്രാദേശിക പത്രപ്രവർത്ത കർക്കു ക്ഷേമനിധി ഏർപ്പെടുത്താനുള്ള ബില്ല് നിയമസഭയിൽ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ്് പി.കെ. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ എന്നി
വർ മുഖ്യാതിഥികളായി.
നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ ചികിത്സാസഹായവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ വിദ്യാഭ്യാസ അവാർഡും നൽകി. മൺ മറഞ്ഞ പ്രസ് ക്ലബ് അംഗങ്ങളെ സി.കെ. പോൾ അനുസ്മരിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ഫാ. വർഗീസ് പാത്താടൻ, നഗരസഭാംഗം വി.ജെ. ജോജി, പ്രസ് ക്ലബ് സെക്രട്ടറി കെ.വി. ജയൻ, ജോ യിന്റ് സെക്രട്ടറി ഐ.ഐ. അബ്ദുൾ മജീദ് എന്നിവർ പ്രസംഗിച്ചു.
മികച്ച സാമൂഹിക പ്രവർത്തകനുള്ള കെ.കെ. ചന്ദ്രസേനൻ പുര സ്കാരം പരിസ്ഥിതി പ്രവർത്തകൻ എസ്.പി. രവിക്കും എ.പി. തോമസ് ദൃശ്യ പ്രതിഭ പുരസ്കാരം സുനി നീലത്തിനും ജില്ലയിലെ മികച്ച പ്രാദേശിക പത്രപ്രവർത്തകനുള്ള പി.എൻ. കൃഷ്ണൻ നായർ പുരസ്കാരം ഇ.പി. രാജീവിനും സമ്മാനിച്ചു.
അഖില കേരള ഫോട്ടോഗ്രഫി മത്സരത്തിൽ പ്രോത്സാഹന സമ്മാനം വിനോദ് അത്തോളി, സുരേഷ് കിഴുത്താനി, അനൂപ് കൃഷ് ണ എന്നിവർ ഏറ്റുവാങ്ങി.