കെ.വി. രാമനാഥന് അനുസ്മരണവും സാഹിത്യസമ്മാനസമര്പ്പണവും
1541915
Saturday, April 12, 2025 1:49 AM IST
ഇരിങ്ങാലക്കുട: യുവകലാസാഹിതിയും മഹാത്മാഗാന്ധി റീഡിംഗ് റൂമും ലൈബ്രറിയും സംയുക്തമായി നടത്തിയ ബാലസാഹിത്യകാരന്‍ കെ.വി. രാമനാഥന് മാസ്റ്റര്‍ അനുസ്മരണം ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. അഡ്വ. രാജേഷ് തമ്പാന് അധ്യക്ഷത വഹിച്ചു.
കെ.വി. രാമനാഥന് മാസ്റ്ററുടെ ഓര്‍മയ്ക്കായി യുവകലാസാഹിതി ഏര്‍പ്പെടുത്തിയ കെ.വി. രാമനാഥന് സാഹിത്യസമ്മാനം പ്രശസ്ത സാഹിത്യകാരന് സി. രാധാകൃഷ്ണനു സമ്മാനിച്ചു. സോ മന് താമരക്കുളം, അഡ്വ. കെ.ജി. അജയ്കുമാര്‍, വി.എസ്. വസന്തന്, പി. മണി, ഡോ. കെ.എസ്. ഇന്ദുലേഖ, അഡ്വ. ഇ.ജെ. ബാബുരാജ്, ഷിഹാബ് ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.
വി.പി. അജിത്കുമാര്‍ സ്വാഗതവും റഷീദ് കാറളം നന്ദിയും പറഞ്ഞു.