ലോട്ടറി വിൽപനക്കാരൻ ക്ഷേത്രത്തിന്റെ കുളപ്പുരയിൽ മരിച്ചനിലയിൽ
1542145
Saturday, April 12, 2025 10:44 PM IST
കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ കുളപ്പുരയിൽ ലോട്ടറി വിൽപ്പനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി.
മാള വലിയപറമ്പ് ആനക്കാരൻ വീട്ടിൽ കുഞ്ഞയ്യപ്പന്റെ മകൻ ഷൈലേഷി(48)നെയാണ് ക്ഷേത്രത്തിലെ വട്ടക്കുളത്തിലുള്ള കുളപ്പുരയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ക്ഷേത്രപരിസരത്ത് ലോട്ടറി വിൽപ്പന നടത്തിവരുകയായിരുന്നു. കൊടുങ്ങല്ലർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.