ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
1542773
Tuesday, April 15, 2025 11:04 PM IST
ഗുരുവായൂർ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. മുതുവട്ടൂർ ചെട്ട്യാലിക്കൽ ക്ഷേത്രത്തിനു സമീപം കൂവപാട്ടിൽ കൃഷ്ണൻകുട്ടിയുടേയും ജാനകിയുടേയും മകൻ സുബിൻ(കണ്ണൻ-45) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.45ഓടെ കോട്ടപ്പടി ഫോർട്ട് ഗേറ്റ് ബാറിനു സമീപമാണ് അപകടം. കുന്നംകുളം മങ്ങാടുള്ള ഭാര്യ വീട്ടിൽ നിന്ന് മുതുവട്ടൂരിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം.
ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സബിത. മകൾ: അശ്വനന്ദ.