ചെവ്വൂർ ഹൈ-വൈ യൂണിറ്റ് ഉദ്ഘാടനംചെയ്ത ു
1541917
Saturday, April 12, 2025 1:49 AM IST
ചെവ്വൂർ: വൈഎംസിഎയുടെ ഹൈസ്കൂൾ കുട്ടികൾക്കായുള്ള ഹൈ-വൈയുടെ ചെവ്വൂർ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. മീഡിയ കത്തോലിക്ക ഡയറക്ടർ ഫാ. അൽജൊ കരേരക്കാട്ടിൽ ഉദ്ഘാടനംനിർവഹിച്ചു.
ജില്ലയിലെ ആദ്യത്തെ ഹൈ-വൈ യൂണിറ്റാണ് ഇത്. വൈഎംസിഎ കേരള റീജണൽ സെക്രട്ടറി ഡേവിഡ് സാമുവൽ ചൊവ്വൂർ ഹൈ-വൈ പ്രസിഡന്റ് ജസ്മരിയ ആന്റോ നേതൃത്വം നൽകുന്ന ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വൈഎംസിഎ തൃശൂർ സബ് റീജണ്‍ ചെയർമാൻ ജോണ്സണ് മാറോക്കി, ഹൈ-വൈ നാഷണൽ സെക്രട്ടറി അബ്രോണ്‍ സജി എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി. അവധിക്കാല പഠനക്യാന്പിൽ മികച്ച ക്യാന്പർമാരായി തിരഞ്ഞടുക്കപ്പെട്ട നേഹ കുമാരി, ഹൃദ്യ ആൻ സോജി എന്നിവർക്ക് സമ്മാനങ്ങൾ നൽകി.ചെവ്വൂർ വൈഎംസിഎ പ്രസിഡന്റ്് ജോബി ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസഫ് പുളിക്കൻ, ട്രഷറർ എം.ഒ. പോൾസണ്‍, വുമണ്‍സ് ഫോറം ചെയർപേഴ്സണ്‍ അഡ്വ. ലീന ജോസ് എന്നിവർ പ്രസംഗിച്ചു.