മായന്നൂർകാവ് താലപ്പൊലി ഇന്ന്: ആവേശത്തിൽ ദേശങ്ങൾ
1542347
Sunday, April 13, 2025 6:07 AM IST
ചേലക്കര: മായന്നൂർ ശ്രീകുറുമ്പ ഭഗവതിക്ഷേത്രത്തിലെ തിരുവുത്സവ താലപ്പൊലി ഇന്ന് ആഘോഷിക്കും. മായന്നൂർ, കൊണ്ടാഴി എന്നീ ദേശങ്ങളാണ് താലപ്പൊലി മഹോത്സവത്തിന്റെ സംഘാടകർ. കൊണ്ടാഴി ദേശത്തിനായി കോലമേന്തുന്ന ചെറുപ്പളശേരി അനന്തപത്മനാഭനുൾപ്പെടെ അഞ്ചു ഗജവീരന്മാർ എഴുന്നള്ളത്തിനായി അണിനിരക്കും.
കുനിശേരി അനിയന് മാരാർ പഞ്ചവാദ്യത്തിന് പ്രമാണംവഹിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് തൃത്തംതളി ക്ഷേത്രത്തിൽനിന്നു എഴുന്നള്ളത്ത് ആരംഭിക്കും. വൈകിട്ട് ആറിന് കൂട്ടി എഴുന്നള്ളിപ്പിനെ തുടർന്ന് പഞ്ചവാദ്യവും മേളവും നടക്കും. രാത്രി 8.30ന് വെടിക്കെട്ട്. ഇന്നലെ ആനച്ചമയ പ്രദർശനംനടന്നു.
ഒരുക്കങ്ങൾ വിലയിരുത്തി
മായന്നൂർ: ശ്രീകുറുന്പക്കാവ് താലപ്പെലി ആഘോഷം ഇന്ന്. ആഘോഷത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ യു.ആർ. പ്രദീപ് എംഎൽഎയുടെ നേതൃത്വത്തിൽ വിലയിരുത്തി.
യോഗത്തില്‍ കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രശാന്തി, കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് സി.ആർ. സന്തോഷ്, തലപ്പിള്ളി തഹസിൽദാർ എം.ആർ. രാജേഷ്, മായന്നൂർ താലപ്പൊലി ദേശക്കമ്മിറ്റി സെക്രട്ടറി വിമൽകുമാർ, കൊണ്ടാഴി താലപ്പൊലി ദേശക്കമ്മിറ്റി പ്രസിഡന്റ് എം.പി. മുളീധരൻ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് നാരായണൻ സംസാരിച്ചു.