ഭാഷാപ്രതിഭാ പുരസ്കാര സമർപ്പണം നടത്തി
1542371
Sunday, April 13, 2025 6:18 AM IST
തൃശൂർ: മലയാള അധ്യാപക ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭാഷാപ്രതിഭാ പുരസ്കാര സമർപ്പണം മന്ത്രി കെ. രാജൻ ഉദ്ഘാടനംചെയ്തു. ജില്ലയിലെ മലയാളം പഠിക്കുന്നവരിൽ വിവിധമേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാർഥികൾക്കാണ് പുരസ്കാരം സമ്മാനിച്ചത്.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സി.ബി. ജിഷ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി.കെ. ഫിലിപ്പ്, മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി ഹരികുമാർ, സി.വി. സ്വപ്ന, ടി.ജെ. ലെയ്സണ്‍, ജയകുമാർ പാറപ്പുറത്ത്, വി.യു. ശ്രീകാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ മലയാളം പഠിക്കുന്നവർക്ക് സ്കോളർഷിപ് ഏർപ്പെടുത്തി പ്രോത്സാഹനം നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യർഥികൾ മന്ത്രിക്ക് നിവേദനം സമർപ്പിച്ചു. സംവാദവും ഉണ്ടായിരുന്നു.