ഡോ. ബി.ആർ. അംബേദ്കർ സമ്മാൻ അഭിയാൻ സംസ്ഥാനതല ശില്പശാല
1542369
Sunday, April 13, 2025 6:18 AM IST
തൃശൂർ: ഭരണഘടന ശില്പി ബാബാ സാഹേബ് അംബേദ്കർ പാർലമെന്റിൽ എത്താതിരിക്കാൻ കുടില തന്ത്രങ്ങൾ മെനഞ്ഞത് നെഹ്റുവും കമ്യൂണിസ്റ്റുകളും ആയിരുന്നുവെന്നും ഭരണഘടനയോടു നീതി പുലർത്താത്തത് കോൺഗ്രസ് ആണെന്നും കർണാടക മുൻ വിദ്യാഭ്യാസമന്ത്രി എൻ. മഹേഷ്. നമോ ഭവനിൽ നടന്ന ഡോ. ബി.ആർ. അംബേദ്കർ സമ്മാൻ അഭിയാൻ സംസ്ഥാനതല ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭരണഘടന ശില്പിയുടെ പേരിൽ ഒരൊറ്റ സ്മാരകംപോലും സ്ഥാപിക്കാതിരുന്നവരാണ് ബിജെപിയെ ഭരണഘടന പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. എസ്സി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, മുൻ സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, അനന്തപത്മനാഭൻ എന്നിവർ പ്രസംഗിച്ചു.