വാഹനാപകടത്തിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു
1542768
Tuesday, April 15, 2025 11:04 PM IST
വെള്ളാങ്കല്ലൂർ: പട്ടേപ്പാടം വാഹനാപകടത്തിൽ പരിക്കു പറ്റി ചികിത്സിയിലായിരുന്ന മരംമുറി തൊഴിലാളി മരിച്ചു. എടപ്പുള്ളി ചന്ദ്രൻ എന്ന് വിളിക്കുന്ന ലാൽ(43) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പണി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങവേ കുതിരത്തടം പള്ളിക്കു സമീപം വച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം നടത്തി. അവിവാഹിതനാണ്. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: പരേതയായ കാർത്ത്യായനി.