റിക്കാർഡിട്ട് നടവരമ്പ് സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിസംഗമം
1541913
Saturday, April 12, 2025 1:49 AM IST
നടവരമ്പ്: 1959 മുതല്‍ 2024 വരെയുള്ള 66 ബാച്ചുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് നടവരമ്പ് സ്കൂളില്‍ നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമം മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. ഒരു വിദ്യാലയത്തിന്റെ പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ ഏറ്റവും കൂടുതല്‍ ബാച്ച് കുട്ടികളെ പങ്കെടുപ്പിച്ച പരിപാടിയായി ഇത്. 1400 പൂര്‍വവിദ്യാര്‍ഥികളുടെ റിലെ സെല്‍ഫിയും റിക്കാർഡായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു.
ലതാ ചന്ദ്രന്, വിജയലക്ഷ്മി വിനയചന്ദ്രന്, മാത്യു പാറേക്കാടന്‍, എം. രാജേഷ്, ശ്രീഷ്മ സലീഷ്, എം.കെ. പ്രീതി, എ.ആര്. രാമദാസ് എന്നിവര്‍ പ്രസംഗിച്ചു. സാംസ്കാരിക സമ്മേളനം സംവിധായകന് പ്രിയനന്ദനന് ഉദ്ഘാടനം ചെയ്തു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, സിജു വിത്സണ്, എം.എസ്. പ്രശാന്ത് കൃഷ്ണന്, പ്രേംലാല്‍, ഗാവരോഷ്, ഡോ. ടി.കെ. നാരായണന്, സി. അനൂപ് എന്നിവര്‍ പ്രസംഗിച്ചു.