വയോജനങ്ങള്‍ക്കായുള്ള സഹായ ഉപകരണങ്ങൾ വിതരണംചെയ്തു
1541914
Saturday, April 12, 2025 1:49 AM IST
പള്ളിവളവ്: മതിലകം ഗ്രാമപഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്ഷത്തെപദ്ധതികളുടെ ഭാഗമായി വയോജനങ്ങള്‍ക്കു സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ടി.എസ്. രാജു അധ്യക്ഷനായി.
പഞ്ചായത്ത് സെക്രട്ടറി കെ.എസ്. രാംദാസ്, പഞ്ചായത്ത് മെമ്പർമാരായ പ്രിയ ഹരിലാല്‍, സുമതി സുന്ദരന്‍, മാലതി സുബ്രഹ്മണ്യന്, രജനി ബേബി, ഹിത രതീഷ്, സംസാബി സലിം, വി.എസ്. രവീന്ദ്രന്, എം.കെ. പ്രേമാനന്ദന്, ബിജു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രാധിക തുടങ്ങിയവര്‍ പങ്കെടുത്തു.
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചാണ് ഗുണഭോക്താക്കൾക്ക് ആവശ്യമുള്ള ഉപകരണങ്ങൾ കണ്ടെത്തിയത്. 2,62,061 രൂപ ചെലവാക്കി 46 ഗുണഭോക്താക്കൾക്കായി വീൽചെയർ, വാക്കർ, ട്രൈപോഡ്, ഹിയറിംഗ് എയ്ഡ് തുടങ്ങി 55 ഉപകരണങ്ങള്‍ വിതരണം ചെയ്തു.