കളിയാണ് ലഹരി
1541911
Saturday, April 12, 2025 1:49 AM IST
ഫുട്ബോൾ, വോളിബോൾ ക്യാമ്പുകളും
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും
ചാമക്കാല: എടത്തിരുത്തി ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ, വോളിബോൾ ക്യാമ്പുകളുടെ ഉദ്ഘാടനവും രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്് സി.ബി. അബ്ദുൽസമദ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ രഞ്ജി. ടി. പരമേശ്വരൻ, പ്രധാനാധ്യാപിക എൻ. എസ്. ഷീബ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സാംബശിവൻ, സിവിൽ പോലീസ് ഓഫീസർ സുനിൽകുമാർ, പഞ്ചായത്തംഗം കെ.എസ്. അനിൽകുമാർ, എംപിടിഎ പ്രസിഡന്റ്് സിന്ധു, വിദ്യാലയസംരക്ഷണസമിതി പ്രസിഡന്റ് ് പി.കെ. ഹംസ, പി.എ. മുഹമ്മദ്, പ്രഫുല ചന്ദ്രൻ, പി.എം. അൻവർ, സ്റ്റാഫ് സെക്രട്ടറി സിമി തുടങ്ങിയവർ പങ്കെടുത്തു. ടി.എസ്. സജീവൻ മാസ്റ്റർ ബോധവത്കരണക്ലാസ് നയിച്ചു.
സൗജന്യ വോളിബോള്‍ പരിശീലന ക്യാമ്പ്
ഇരിങ്ങാലക്കുട: വിസ്ഡം ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗജന്യ വേനലവധിക്കാല വോളിബോള്‍ പരിശീലന ക്യാമ്പിനു തുടക്ക മായി. വാര്‍ഡ് കൗണ്‍സിലര്‍ ബിജു പോള്‍ അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ ടെക്നിക് കമ്മിറ്റി ചെയര്മാന് വിവേക് മുഖ്യാതിഥിയായി.
രക്ഷാധികാരികളായ വിക്ടറി തൊഴുത്തുംപറമ്പില്‍, പി. ഭരത്കുമാര്‍, ജനറൽ കണ്‍വീനര്‍ ടി.വൈ. ഫാസില്‍ എന്നിവര്‍ പ്രസം ഗിച്ചു. പ്രസിഡന്റ് വേണു തോട്ടുങ്ങല്‍ സ്വാഗതവും കണ്‍വീനര്‍ ഫിന്റോ പോള്‍സണ്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്യാമ്പ് പരിശീലനത്തിന് വിശാല്‍ ആമ്പല്ലൂര്‍ നേതൃത്വം നല്കി. ക്യാമ്പ് മേയ് 10 ന് അവസാനിക്കും.
ചെന്ത്രാപ്പിന്നിയിലും
വോളിബോൾ - ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്
കൊപ്രക്കളം: ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല വോളിബോൾ - ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു.
ദേശീയ വോളിബോൾ താരവും കൊച്ചിൻ കസ്റ്റംസ് സൂപ്രണ്ടുമായ ആദർശ് ഹരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്് എ.വി. പ്രദീപ് ലാൽ അധ്യക്ഷനായി.
നാട്ടിക റൂറൽ ബാങ്ക് പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിപ്രകാശ്, പ്രധാനാധ്യാപകൻ കെ.എസ്. കിരൺ, പ്രിൻസിപ്പൽ പി.കെ. ശ്രീജീഷ്, അഡ്മിനിസ്ട്രേറ്റർ കെ.എം.അനിൽ, ഡെപ്യൂട്ടി എച്ച്എം കെ.എസ്. ബിന്ദു, കായികധ്യാപകരായ ടി.എൻ. സിജിൽ, മുഹമ്മദ് സുഹൈൽ, അധ്യാപകരായ കെ.ആർ. ഗിരീഷ്, എസ്. പ്രമോദ്, പിടിഎ അംഗം നാസിമുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.