വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1541844
Friday, April 11, 2025 11:27 PM IST
പാവറട്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാവറട്ടി സ്വദേശിയായ യുവാവ് മരിച്ചു. മനപ്പടിക്കു സമീപം താമസിക്കുന്ന നീലങ്കാവിൽ മുട്ടിക്കൽ ആന്റണി മകൻ ബെന്നി(24)യാണ് മരിച്ചത്.
ഞായറാഴ്ച രാത്രി ബൈക്കിൽ കൂട്ടുകാരനോടൊപ്പം മലയാറ്റൂർ തീർത്ഥകേന്ദ്രത്തിൽ പോയി തിങ്കളാഴ്ച പുലർച്ചെ മടങ്ങി വരുന്നതിനിടെ കാലടിക്ക് സമീപം വെച്ച് നിയന്ത്രണം വിട്ടു ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ബെന്നിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരൻ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ക്കാരം പോലീസ് നടപടികൾക്കും പോസ്റ്റുമോട്ടത്തിനും ശേഷം നടത്തി. അമ്മ: റോസി. സഹോദരൻ: റെന്നി.