കുടുംബനാഥൻ ഷോക്കേറ്റ് മരിച്ചു
1541843
Friday, April 11, 2025 11:27 PM IST
മുല്ലശേരി: വീട്ടിലെ മോട്ടോറിന് വൈദ്യുതി കണക്ഷൻ കൊടുക്കുന്നതിനിടയിൽ ഷോക്കേറ്റ് കുടുംബനാഥൻ മരിച്ചു.
മുല്ലശേരിപറമ്പൻ തളി ക്ഷേത്രത്തിനുസമീപം താമസിക്കുന്ന നടുവിൽപുരയ്ക്കൽ കൃഷ്ണൻ മകൻ പ്രകാശ് (63) ആണ് മരിച്ചത്. ഭാര്യ :ലളിത(അങ്കണവാടി ടീച്ചർ). മക്കൾ : ആതിര, ശ്രീലക്ഷ്മി, ശ്രീശങ്കർ. മരുമക്കൾ: സനീഷ്,ആനന്ദൻ.