ലഹരിക്കെതിരേ കൈകോർത്ത് ബാലഭവനിലെ കുട്ടികൾ
1541646
Friday, April 11, 2025 1:38 AM IST
തൃശൂർ: "ലഹരിയല്ല, ജീവിതമാണു ഹരം' എന്ന മുദ്രാവാക്യവുമായി തൃശൂർ ജവഹർ ബാലഭവനിലെ ഒന്നുമുതൽ പ്ലസ് വണ്വരെയുള്ള 750 കുട്ടികൾ സ്വരാജ് റൗണ്ടിൽ കൈകോർത്തു.
ബാലഭവൻ എക്സിക്യുട്ടീവ് ഡയറക്ടർ അഡ്വ. അനീസ് അഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജയരാജ് വാര്യർ മുഖ്യാതിഥിയായി. ലഹരിവിമുക്തി ആദ്യം ആരംഭിക്കേണ്ടതു കുട്ടികളിൽനിന്നാണെന്നും ബാലഭവന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും ജയരാജ് വാര്യർ പറഞ്ഞു.
തൃശൂർ എഎസ്ഐ സനീഷ് ബാബു, ബാലഭവൻ കോ-ഓർഡിനേറ്റർ നാരായണൻ കോലഴി എന്നിവർ പങ്കെടുത്തു. ലഹരിവിരുദ്ധപ്രതിജ്ഞയും നടത്തി.