കണ്ടശാംകടവിൽ റോമൻ കാത്തലിക് ലത്തീൻ പള്ളിക്കു തറക്കല്ലിട്ടു
1541644
Friday, April 11, 2025 1:38 AM IST
കണ്ടശാംകടവ്: തൃശൂർ തിരുഹൃദയ ലത്തീൻ പള്ളിയുടെ കീഴിൽ കണ്ടശാംകടവ് ദൈവകരുണയുടെ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിർവഹിച്ചു.
രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, പ്രൊക്യുറേറ്റർ ഫാ. ജോബി കാട്ടാശേരി, തൃശൂർ തിരുഹൃദയ ലത്തീൻ പള്ളി റെക്ടർ ഫാ. ജോസഫ് ജോഷി മുട്ടിക്കൽ, സഹവികാരിമാരായ ഫാ. മിഥിൻ ടൈറ്റസ്, ഫാ. അനീഷ് ജോസഫ്, ഫാ. ബെൻസൻ, ഫാ. സേവ്യർ ഒഎസ്ജെ, കണ്ടശാംകടവ് സെന്റ് മേരിസ് പള്ളി വികാരി ഫാ. റാഫേൽ ആക്കാമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.