മലയോരജനതയെ പിണറായിസർക്കാർ പരിഹസിക്കുന്നു: ജോസഫ് ടാജറ്റ്
1541642
Friday, April 11, 2025 1:38 AM IST
പട്ടിക്കാട്: വന്യജീവി ആക്രമണം നേരിടാൻ കാര്യമായി ഒന്നുംചെയ്യാതെ മലയോരജനതയെ വിധിക്കു വിട്ടുകൊടുത്ത് പിണറായിയും കൂട്ടരും പരിഹസിക്കുകയാണെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. യുഡിഎഫിന്റെ ഫോറസ്റ്റ് ഓഫീസ് മാർച്ചിന്റെ ജില്ലാതല ഉദ്ഘാടനം പട്ടിക്കാട് ഫോറസ്റ്റ് ഓഫീസിനു മുൻപിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മലയോരമേഖലയിൽ താമസിക്കുന്നത് എന്തിനാണെന്ന പരിഹാസമറുപടിയാണ് വനംമന്ത്രിയുടേത്. സ്വന്തം ഉത്തരവാദിത്വം മറന്നു കേന്ദ്രസർക്കാരിനെ പഴിചാരുകയാണു സംസ്ഥാനസർക്കാരെന്നും ടാജറ്റ് കുറ്റപ്പെടുത്തി.
യുഡിഎഫ് പാണഞ്ചേരി മണ്ഡലം ചെയർമാൻ കെ.പി. ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. പി.എം. ഏലിയാസ്, എം.പി. ജോബി, കെ.എൻ. പുഷ്പാംഗദൻ, ജോണി ചിറയത്ത്, കെ.എൻ. വിജയകുമാർ, എം.എൽ. ബേബി തുടങ്ങിയവർ പ്രസംഗിച്ചു.