മാലിന്യത്തിൽനിന്നു ലഭിച്ച തുക ഉടമയ്ക്ക് കൈമാറി ഹരിതകർമസേന
1541633
Friday, April 11, 2025 1:38 AM IST
കൊരട്ടി: ഗ്രാമപഞ്ചായത്തിലെ തിരുമുടിക്കുന്ന് വാർഡിൽ ഹരിതകർമസേനാംഗങ്ങൾ നടത്തിയ വാതിൽപ്പടി സേവനത്തിനിടെ ശേഖരിച്ച മാലിന്യത്തിൽ നിന്നു ലഭിച്ച പണം ഉടമയ്ക്ക് കൈമാറി മാതൃകാ പ്രവർത്തനം. 3500 രൂപയാണ് കടലാസിൽ പൊതിഞ്ഞ നിലയിൽ സേനാംഗങ്ങളായ ജയ സജി, അനിത വേലായുധൻ എന്നിവർക്കു പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും ലഭിച്ചത്. വാർഡ് മെമ്പർ ലിജോ ജോസിന്റെ സാന്നിധ്യത്തിൽ തുക ഉടമയ്ക്കു കൈമാറി.