സബ് സെന്റർ കെട്ടിടം നിർമാണോദ്ഘാടനം
1541632
Friday, April 11, 2025 1:38 AM IST
കൈപ്പറമ്പ്: ഗ്രാമപഞ്ചായത്തിലെ വാർഡുകളെ ബന്ധിപ്പിക്കുന്ന മുണ്ടൂർ കുടുബാരോഗ്യ സബ്സെന്ററിന് മുണ്ടൂർ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിന് സമീപം കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉഷ അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം ലിനി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിന്റി ഷിജു, അജിത ഉമേഷ്, ആർദ്രം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് എഇ റോഷ്നി, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു.