കോട്ടപ്പുറം ബിഷപ്പിനെ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു
1539727
Saturday, April 5, 2025 1:40 AM IST
കൊടുങ്ങല്ലൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കോട്ടപ്പുറം രൂപതാ ബിഷപ്പിനെ സന്ദർശിച്ചു.
മുനമ്പം സമരമുഖത്തെ ജനതയെ സന്ദർശിച്ചതിനുശേഷം കോട്ടപ്പുറം രൂപതാ ബിഷപ് അംബ്രോസ് പുത്തൻവീട്ടിലിനെ കാണാനെത്തുകയായിരുന്നു. ഫാ. റോക്കി റോബി കളത്തിലിന്റെ നേതൃത്വത്തിൽ ചന്ദ്രശേഖറിനെ സ്വീകരിച്ചു.
ഷോൺ ജോർജ്, അഡ്വ.എസ്. സുരേഷ്, ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാർ, പാർട്ടി മണ്ഡലം ഭാരവാഹികളും മുനിസിപ്പൽ പ്രതിപക്ഷനേതാവും കൗൺസിലർമാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.