ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്; മഹാഹര്‍ജി ഒപ്പുശേഖരണത്തിന് തുടക്കം
1538789
Wednesday, April 2, 2025 2:03 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോട് മൂന്നരപതിറ്റാണ്ടായി അധികൃതര്തുടരുന്ന അവഗണനയ്ക്കെതിരെ ജനകീയ മഹാഹര്‍ജി ഒപ്പുശേഖരണത്തിന് തുടക്കമായി.
ആല്‍ത്തറ പരിസരത്തുനടന്ന യോഗത്തില്‍ മന്ത്രി ആര്. ബിന്ദു ആദ്യ ഒപ്പുവച്ച് ഉദ്ഘാടനംചെയ്തു. തോമസ് ഉണ്ണിയാടന് മുഖ്യപ്രഭാഷണംനടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ജനകീയ മഹാഹര്‍ജി വിളംബരം ചെയ്തു. റെയില്വേസ്റ്റേഷന് വികസനസമിതി പ്രസിഡന്റ് വര്‍ഗീസ് പന്തല്ലൂക്കാരന്‍ അധ്യക്ഷതവഹിച്ചു.
സമരത്തിന്റെ മുഖ്യ സംഘാടകന്‍ വര്‍ഗീസ് തൊടുപറമ്പില്‍, ടി.കെ. സുധീഷ്, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.എം.എസ്. അനില്‍കുമാര്‍, കോണ്‍ഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് സോമന് ചിറ്റേത്ത്, അഡ്വ.പി.കെ. നാരായണന്, കേരള സിറ്റിസണ്‍ ഫോറം സംസ്ഥാന ജനറല്‍സെക്രട്ടറി പി.ജെ. ആന്റണി, കെപിഎംഎസ് ജില്ല പ്രസിഡന്റ് പി.എ. അജയഘോഷ്, ഡേവിസ് തുളുവത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.