മാലിന്യമുക്ത നവകേരളം പ്രഖ്യാപനവും വിളംബരജാഥയും
1539725
Saturday, April 5, 2025 1:40 AM IST
പെരിഞ്ഞനം: ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്ത നവകേരളം പ്രഖ്യാപനവും വിളംബരജാഥയും സംഘടിപ്പിച്ചു.
പെരിഞ്ഞനം സെന്ററിൽ ഇ.ടി. ടൈസൺ എംഎൽഎ മാലിന്യമുക്ത പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അധ്യക്ഷതവഹിച്ചു.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. അബ്ദുൾനാസർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇ.ആർ. ഷീല, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹേമലത രാജുകുട്ടൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സായിദ മുത്തുക്കോയ തങ്ങൾ, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എ. കരീം, ആർ.കെ. ബേബി, ആസൂത്രണസമിതി ഉപാധ്യക്ഷൻ ഡോ.എൻ.ആർ. ഹർഷകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ശ്രീകുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.